തൈക്കാട് മോഡൽ സ്കൂളിലെ ഓണാഘോഷ പരിപാടികൾ ഇന്ന് അവസാനിച്ചു. വളരെ നല്ല രീതിയിൽ പരിപാടി ആസൂത്രണം ചെയ്ത PTA ഭാരവാഹികൾക്ക് പ്രത്യേകം അഭിനന്ദനങ്ങൾ. ഓണാഘോഷ പരിപാടിയിലെ ശ്രദ്ദേയമായ ഒന്ന് അത്ത പൂക്കള മത്സരം തന്നെ ആയിരുന്നു. ഹൈസ്കൂളിൽ 8,9,10 എന്നിവർക്ക് വെവ്വേറെ മത്സരം ഉണ്ടായിരുന്നു. 9 ആം തരത്തിൽ എന്റെ ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചതിൽ ഞാനും അഭിമാനിക്കുന്നു. എല്ലാം വളരെ വേഗത്തിൽ കഴിഞ്ഞ പോലെ ഒരു തോന്നൽ. എന്നും മനസ്സിൽ സൂക്ഷിക്കാൻ നല്ല ഓർമകൾ നൽകിയ എല്ലാ അധ്യാപകർക്കും പ്രിയ വിദ്യാർത്ഥികൾക്കും ഒരായിരം നന്ദി അതിലുപരി സ്നേഹം 😍😍😍