ചില സാങ്കേതിക കാരണങ്ങളാൽ ജൂൺ 5 പരിസ്ഥിതി ദിന ആഘോഷം രണ്ട് ദിവസം കഴിഞ്ഞു GCTE യിൽ സംഘടിപ്പിച്ചു. ഉച്ചക്ക് ശേഷമുള്ള പരിപാടിയിൽ അധ്യക്ഷ പദം യൂണിയൻ ചെയർപേർസൺ ഗായത്രി അലങ്കരിച്ചു. ഉദ്ഘാടന കർമം നിയുക്ത പ്രിൻസിപ്പൽ Dr. V. K സന്തോഷ് കുമാർ sir നിർവഹിച്ചു. എക്കോ ക്ലബ് കൺവീനവർ Dr. രാജശ്രീ ടീച്ചറുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി നല്ല രീതിയിൽ പര്യവസാനിച്ചു. പരിസ്ഥിതി ദിന സന്ദേശം നൽകുന്ന കവിതകൾ, പ്രഭാഷണങ്ങൾ എന്നിവയ്ക്കൊടുവിൽ ദേശീയ ഗാനത്തോടെ പരിപാടികൾ അവസാനിച്ചു.