ഗവണ്മെന്റ് മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ ഒരിക്കൽ കൂടി അധ്യാപന പരിശീലനത്തിനായി തയാറെടുക്കുന്നു. ജൂലൈ 6 മുതൽ തുടങ്ങുന്ന പരിശീലനം രണ്ട് മാസം വരെ അനുവദിച്ചു തന്നിരിക്കുന്നു. പഠന - പഠനേതര പ്രവർത്തങ്ങളിൽ എല്ലാവരോടും കൂടെ പ്രവർത്തിക്കാൻ കഴിയും എന്ന് വിശ്വസിക്കുന്നു. ഒന്നാം ഘട്ടം വളരെ ഹൃദ്യമായ രീതിയിൽ പര്യവസാനിച്ചു. അത്പോലെ തന്നെ രണ്ടാം ഘട്ടവും വിജയകരമായി പൂർത്തിയാക്കാൻ സാധിക്കണമെന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.