ഇന്ന് അധ്യാപക പരിശീലനo ഒരാഴ്ച പിന്നിട്ടിരിക്കുന്നു. ഒരാഴ്ച എത്ര വേഗമാണ് കടന്നു പോയത് എന്നറിയില്ല. വളരെ മികച്ച അനുഭവം ആണ് എനിക്ക് ഉണ്ടായത്. എട്ടാം തരവും ഒൻപതാം തരവും ആണ് എനിക്ക് പരിശീലനത്തിനായി ലഭിച്ചത്. എട്ടാം ക്ലാസ്സിലെ E ഡിവിഷനിൽ രണ്ട് തമിഴ് കുട്ടികളാണ് ഉള്ളത്. ഒൻപതാം ക്ലാസ്സിലെ D ഡിവിഷൻ കുട്ടികളാണ് പഠിപ്പിക്കാൻ ലഭിച്ചത്. കുട്ടികൾ ഇടക്ക് ഇടക്ക് ക്ലാസ്സിലെ ക്രമ സമാധാനം നശിപ്പിക്കുന്നു. എന്നത് ഒഴിച്ചാൽ വളരെ നല്ല അനുഭവം ആണ് ഞാൻ ഉൾപ്പടെ എല്ലാവർക്കും ലഭിച്ചത്. അധ്യാപകൻ ഞങ്ങളോടൊപ്പം തന്നെ ഉണ്ട്. നമ്മുടെ തെറ്റുകൾ ചൂണ്ടി കാണിച്ച് നമുക്ക് വേണ്ടുന്ന മാർഗ നിർദേശങ്ങൾ നൽകുന്നുമുണ്ട്. ഞങ്ങളെ കൂടാതെ കുമാരപുരം KUCTE വിദ്യാർത്ഥികൾ പിന്നെ കേരള ഹിന്ദി പ്രചാർ സഭയിലെ വിദ്യാർത്ഥികളും ഉണ്ട്. പഠന പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. എല്ലാവരാലും നല്ല സഹകരണം ലഭിക്കുന്നു. തുടർന്നുള്ള ദിനങ്ങൾ ഹയർ സെക്കന്ററി കൂടെ പഠിപ്പിക്കാം എന്ന് ഒരു ആശയം മനസ്സിലുണ്ട്. അവിടെ ചുമതല ഉള്ള ടീച്ചർ അനുവാദം നൽകി. എല്ലാം നല്ല രീതിയിൽ പൂർത്തിയാക്കാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു. 😍