ടീച്ചിങ് പ്രാക്ടീസ് ദിനത്തിൽ എന്നും ഓർമയിൽ സൂക്ഷിക്കാൻ പാകത്തിനുള്ള ഒരുപാട് ഓർമകൾ ഇവിടെ നമുക്ക് സമ്മാനിച്ചിട്ടുണ്ട് പലരും. 😍 അധ്യാപകർ, കുട്ടികൾ, കാന്റീൻ ജീവനക്കാർ എല്ലാരും വളരെ അനുകമ്പയോടും സ്നേഹത്തോടെയും ആണ് പെരുമാറിയിരുന്നത്. കുട്ടികൾ അവരുടെ പ്രതികരണം പേപ്പറിൽ എഴുതി നൽകി മിട്ടായികളും ചോക്ലേറ്റ് ഉണ്ടായിരുന്നു. അവയിൽ ഏറെ വ്യത്യസ്‌തമായ ഒരു സമ്മാനം നൽകിയത് 8E ലെ ഹരിഹര സുധൻ ആണ്. അവൻ നൽകിയത് ഒരു printed tea glass ആണ്. അതിന്റെ മൂല്യത്തെക്കാൾ എന്നെ ആകർഷിച്ചത് അവൻ അത് ചെയ്യാൻ വേണ്ടി എടുത്ത പരിശ്രമം ആണ്. അവന്റെ അച്ഛൻ, അമ്മ, class ടീച്ചർ, ഹോസ്റ്റൽ സർവീസ് ഉള്ള അധ്യാപകർ എല്ലാവരോടും അനുവാദം വാങ്ങി ചാലയിൽ പോയി രാത്രി ഇത് ചെയ്തു കൊണ്ട് വന്നു പിറ്റേന്ന് എന്നെ കണ്ട് തരികയും ചെയ്തു. ഇതിൽ പരം ആനന്ദം വേറെ എന്ത് വേണം. തമിഴ്നാട്ടിൽ നിന്നും ഇവിടെ കേരളത്തിൽ വന്നു പഠിക്കുന്നവരാണ് അവനും അവന്റെ ചേച്ചിയും. വളരെ മികച്ച പെരുമാറ്റം ആണ് അവന്റേത്. നല്ല നിലയിൽ എത്തിച്ചേരാൻ ജഗദീശിൻ അനുഗ്രഹിക്കട്ടെ. 💗😍💗